24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu വികസന മുന്നേറ്റ ജാഥ സമാപിച്ചു

വികസന മുന്നേറ്റ ജാഥ സമാപിച്ചു

43

ഇടതുപക്ഷ ജനാധിപത്യ മുന്നണി കടവലൂര്‍ പഞ്ചായത്ത് കമ്മറ്റി രണ്ടു ദിവസങ്ങളായി നടത്തിയ വികസന മുന്നേറ്റ ജാഥ സമാപിച്ചു. സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ എം എന്‍ മുരളീധരന്‍ ക്യാപ്റ്റനും, കെ ബി ജയന്‍ മാനേജരും, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ എം മണികണ്ഠന്‍ വൈസ് ക്യാപ്റ്റനുമായി കടവല്ലൂര്‍ വടക്കുമുറി സെന്ററില്‍ നിന്നും ആരംഭിച്ച വികസന മുന്നേറ്റ ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു. സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു. കെ .എം മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!