24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Erumapetty കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എരുമപ്പെട്ടി നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി വീണു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എരുമപ്പെട്ടി നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി വീണു.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എരുമപ്പെട്ടി നെല്ലുവായ് ശ്രീധന്വന്തരീ ക്ഷേത്രത്തിലെ ആല്‍മരം കടപുഴകി വീണു. ക്ഷേത്രാങ്കണത്തില്‍ കുളത്തിന് സമീപമുള്ള നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ആല്‍മരമാണ് ഇന്ന് പുലര്‍ച്ചെ 3.45 ന് കടപുഴകി വീണത്. നാല് മണിക്ക് നടതുറന്നാല്‍ ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരാറുണ്ട്. ക്ഷേത്രത്തില്‍ പട്രോളിങ്ങിനെത്തിയ എരുമപ്പെട്ടി പോലീസ് മടങ്ങി അല്‍പ്പസമയത്തിനുള്ളിലാണ് മരം വീണത്. രണ്ട് ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകരുകയും കുളക്കടവിലേയും സമീപമുള്ള വീടിന്റേയും മതിലിന് ചെറിയ വിള്ളലുകളുണ്ടായിട്ടുണ്ട്. ദേവസ്വം ഓഫീസര്‍ പി.ബി.ബിജു, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ധന്വന്തരീ ആയൂര്‍വ്വേദ ആശുപത്രി ചെയര്‍മാന്‍ പി.സി.അബാല്‍ മണി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരും വടക്കാഞ്ചേരിയില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ സംഘവും ചേര്‍ന്ന് മരു കഷ്ണങ്ങളാക്കി മുറിച്ച് മാറ്റി

ADVERTISEMENT
error: Content is protected !!