ചൊവ്വന്നൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി

ചൊവ്വന്നൂരില്‍ വാടക കോട്ടേഴ്‌സില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോറന്‍സിക്ക് വിഭാഗം പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ചൊവ്വന്നൂര്‍ ബസ്‌റ്റോപ്പിനു സമീപത്തെ വാടക കോട്ടേഴ്‌സില്‍ പകുതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവമായി ബന്ധപ്പെട്ട് പ്രതിയായ ചൊവ്വന്നൂര്‍ സ്വദേശി 62 വയസ്സുള്ള സണ്ണിയെ കുന്നംകുളം പോലീസ് ഞായറാഴ്ച രാത്രി തൃശൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം എസ് എച്ച് ഒ ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

ADVERTISEMENT