25.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Chavakkad ദൃശ്യ-ശ്രവ്യ വിസ്മയം സംഘടിപ്പിച്ചു

ദൃശ്യ-ശ്രവ്യ വിസ്മയം സംഘടിപ്പിച്ചു

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള ചാവക്കാട് മേഖലയുടെ നേതൃത്വത്തില്‍ ദൃശ്യ-ശ്രാവ്യ വിസ്മയം സംഘടിപ്പിച്ചു. ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ സംഘടന സംസ്ഥാന പ്രസിഡന്റ് കെ എ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ വി എല്‍ ജോയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റഹീം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തി.

ജോഷി ഇമ്മട്ടി സംഘടന വിശദീകരണവും സാബു തൃപ്രയാര്‍ സ്‌നേഹ സ്പര്‍ശം വിശദീകരണവും നടത്തി. പി.സി ഹൈദ്രോസ് സ്വാന്ത്വന പെന്‍ഷന്‍ വിതരണവും സാജ് സുരേഷ് വിദ്യാഭ്യാസ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാര വിതരണവും നടത്തി. സുഖില്‍ ദാസ്, ആഷിക്, പി റിഷാദ്, ഹുസൈന്‍, ഫ്രാന്‍സിസ് ചീരന്‍, ഷിഹാബ്, കെ ഒ ജെന്‍സണ്‍ എന്നിവര്‍ സംസാരിച്ചു. എ.വി.എല്‍. സുധി സ്വാഗതവും എം.എ ഷാജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേള ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT
error: Content is protected !!