24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery ചൂണ്ടല്‍ മേലേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമത് ദേവീ ഭാഗവത സപ്താഹം ആരംഭിച്ചു

ചൂണ്ടല്‍ മേലേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമത് ദേവീ ഭാഗവത സപ്താഹം ആരംഭിച്ചു

ചൂണ്ടല്‍ മേലേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ശ്രീമത് ദേവീ ഭാഗവത സപ്താഹം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ മഹാഗണപതി ഹോമത്തെ തുടര്‍ന്ന് ആനയൂട്ട് നടന്നിരുന്നു. തുടര്‍ന്ന് നവാഹത്തിന്റെ ആചാര്യവരണവും മുന്‍കാല ക്ഷേത്രം ഭാരവാഹികളെയും, നാമജപസമിതിയിലെ പ്രായമായ അമ്മമാരെ ആദരിക്കലും നടന്നു. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരി, ക്ഷേത്രം ഭരണസമിതി പ്രസിഡണ്ട് വി.ടി. ശരത്ത്, സെക്രട്ടറി സി.ഡി. പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ് 11 ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ ദേവി ഭാഗവത പാരായണവും പ്രസാദ ഊട്ടും, ഔഷധ കഞ്ഞി വിതരണവും നടക്കും.

 

ADVERTISEMENT
error: Content is protected !!