26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty കരിയന്നൂര്‍ കുന്നില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

കരിയന്നൂര്‍ കുന്നില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ സന്ദര്‍ശിച്ചു

143

എരുമപ്പെട്ടി കരിയന്നൂര്‍ കുന്നില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, വാര്‍ഡ് മെമ്പര്‍ സതി മണികണ്ഠന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ജൂലായ് 29 നാണ് ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. നേരിയ തോതിലുള്ള മണ്ണിടിച്ചില്‍ ഇപ്പോഴും അനുഭവപ്പെടുന്നുണ്ട്. ഇതിനോടൊപ്പം ഭൂമിക്കടിയില്‍ നിന്ന് വെള്ളവും ഒഴുകി വരുന്നുണ്ട്. മുക്കില്‍പുരയ്ക്കല്‍ ദാസന്‍, മുക്കില്‍പുരയ്ക്കല്‍ വേലായുധന്‍, മഠത്തില്‍പറമ്പില്‍ ഭാസ്‌ക്കരന്‍, കരിയന്നൂര്‍ മണി എന്നിവരുടെ വീടിന്റെ പുറക് വശത്താണ് വലിയ രീതിയില്‍ കുന്നിടിയുന്നത്.

ADVERTISEMENT
error: Content is protected !!