24.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Perumpilavu ബാംഗ്ലൂരില്‍ മത്സരത്തിനിടെ കേരള ക്രിക്കറ്റ് ലവേഴ്‌സ് ടീം ക്യാപ്റ്റന്‍ വിനീത് കുഴഞ്ഞുവീണ് മരിച്ചു

ബാംഗ്ലൂരില്‍ മത്സരത്തിനിടെ കേരള ക്രിക്കറ്റ് ലവേഴ്‌സ് ടീം ക്യാപ്റ്റന്‍ വിനീത് കുഴഞ്ഞുവീണ് മരിച്ചു

2234

ബാംഗ്ലൂരില്‍ മത്സരത്തിനിടെ കേരള ക്രിക്കറ്റ് ലവേഴ്‌സ് ടീം ക്യാപ്റ്റന്‍ വിനു ഗോപി എന്ന വിനീത് (41) കുഴഞ്ഞുവീണ് മരിച്ചു. പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്ന് മേനോത്ത് വേണുവിന്റെ മകനാണ് വിനു ഗോപി. ശനിയാഴ്ച ബാംഗ്ലൂരിലെ കോടിഹള്ളിയില്‍ വെച്ച് തമിഴ്‌നാടുമായി നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടയിലാണ് സംഭവം. ഒപ്പമുണ്ടായിരുന്നവര്‍ സിപിആര്‍ അടക്കമുള്ള പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം മരണം സംഭവിച്ചിരുന്നു. മൃതദേഹം ഞായറാഴ്ച പെരുമ്പിലാവിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് സംസ്‌കാരം നടക്കും. പഞ്ചമിയാണ് ഭാര്യ. ദോവാഘ്‌ന, ദേവ ലക്ഷ്മി എന്നിവര്‍ മക്കളാണ്. സുരബാല മാതാവും വിശാഖ് സഹോദരനുമാണ്.

 

ADVERTISEMENT
error: Content is protected !!