പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തിലെ വികസ സദസ്സ് ഗുരുവ്വായൂര്‍ എംഎല്‍എ. എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അദ്ധ്യക്ഷയായി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ അവതരണം സെക്രട്ടറി ആര്‍.എസ്. ശ്രീലത നിര്‍വഹിച്ചു. റിസോഴ്‌സ് പേഴ്‌സണ്‍ എസ് പി പരമേശ്വരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ശ്രീനിവാസന്‍, നവാസ്, ശോഭന, മോഹന്‍ദാസ്, ഷബീന എന്നിവര്‍ വിവിധ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
ജില്ല പഞ്ചായത്തംഗം റഹീം വീട്ടിപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദുണ്ണി, ബ്ലോക്ക് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ്മ ലീനസ്, ഗ്രീഷ്മ ഷനോജ്, ബ്ലോക്ക് പഞ്ചായത്തംഗം ബിജു പള്ളിക്കര, സ്ഥിരം സമിതി അധ്യക്ഷര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഗിരിജ രാജന്‍ നന്ദിയും പറഞ്ഞു.