മലബാര്‍ സ്വതന്ത്ര സുറിയാനി സഭ, കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി പെരുന്നാളിന് വെള്ളിയാഴ്ച വിളംബര ഘോഷയാത്രയോടെ തുടക്കമായി. വൈകിട്ട് 5 ന് യൂത്ത് ലീഗ് സണ്‍ഡേസ്‌കൂള്‍ , വനിതാ സമാജം എന്നിവര്‍ സംയുക്തമായി വിളംബര ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സന്ധ്യാ നമസ്‌ക്കാരത്തിന്. മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വതം വഹിച്ചു. പള്ളിക്ക് ചുറ്റും പ്രദക്ഷിണവും കൈ മുത്തും , നേര്‍ച്ച വിതരണവും നടന്നു. രാത്രി 9 മുതല്‍ കേരളത്തിലെ പേര് കേട്ട ഗജവീരന്മാരും , വാദ്യകലാരംഗത്തെ പ്രശസ്തരും അണിനിരന്ന വിവിധ ദേശക്കാരുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ പള്ളിയില്‍ നിന്ന് ആരംഭിച്ച് ദേശങ്ങള്‍ ചുറ്റി പുലര്‍ച്ച പള്ളിയില്‍ സമാപിച്ചു.
ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാദര്‍ അഫ്രേം അന്തിക്കാട് , ഇടവക സെക്രട്ടറി സി. പി ഡേവിഡ് ,ട്രഷറര്‍ പി.സി സൈമണ്‍ കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കും.



