27 C
Kunnamkulam
Monday, August 3, 2026
Home Bureaus Erumapetty കുട്ടഞ്ചേരി ജി.എല്‍.പി. സ്‌കൂളിലേക്ക്‌ കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

കുട്ടഞ്ചേരി ജി.എല്‍.പി. സ്‌കൂളിലേക്ക്‌ കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

കുട്ടഞ്ചേരി ജി.എല്‍.പി. സ്‌കൂളിന് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് 2024-2025 കളിയങ്കണം കിഡ്‌സ് അത്‌ലറ്റിക്‌സ് പദ്ധതിയുടെ ഭാഗമായി കായിക ഉപകരണങ്ങള്‍ ലഭിച്ചു. കുട്ടികളുടെ ശാരീരിക-മാനസിക വികാസത്തിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയില്‍ സ്‌പോര്‍ട്‌സ് കേരളാ ഫൗണ്ടേഷനുമായി സഹകരിച്ച് കായിക ഉപകരണങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിദ്യാലയത്തിന് അനുവദിച്ച് കിട്ടിയത്. ബ്ലോക്ക് പഞ്ചായത്തംഗം ഡോ. വി.സി ബിനോജ് മാസ്റ്റര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.വി ഷനോജ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!