27.5 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളത്തിന് നഷ്ടം ; കൊമ്പന്‍ വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു

കുന്നംകുളത്തിന് നഷ്ടം ; കൊമ്പന്‍ വലിയപുരക്കൽ സൂര്യൻ ചെരിഞ്ഞു

പലവിധ അസുഖങ്ങളാൽ ആന കുറച്ചു ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കൂട്ടുപാതയിലെ ആനത്തറിയിൽ വച്ച് ഇന്ന് വൈകിട്ട് 7 മണിയോടെയാണ് ആന ചെരിഞ്ഞത്….വലിയ പുരക്കൽ ആന തറവാട്ടിൽ ഉണ്ടായിരുന്ന മൂന്നാമത്തെ ആനയാണ് ചെരിഞ്ഞത്. വലിയപുരക്കൽ ആര്യനന്ദൻ ഏഴുമാസം മുൻപ് ചെരിഞ്ഞിരുന്നു. വർഷങ്ങൾക്കു മുൻപ് ഇവരുടെ തന്നെ ധ്രുവൻ എന്ന ആനയ്ക്ക്‌
കുറുക്കൻപാറയിലെ ഒരു കിണറ്റിൽ വീണ് ദാരുണമായി ജീവന്‍ നഷ്ടമായിരുന്നു. ഇതോടെ വലിയപുരക്കൽ ആനത്തറവാട്ടിൽ ആന ഇല്ലാതായി സൂര്യന് 70 വയസ്സോളം പ്രായമുണ്ട്. മേഖലയിലെ എല്ലാ ഉത്സവങ്ങളിലേയും നിറസാന്നിധ്യമായിരുന്നു വലിയപുരക്കൽ സൂര്യൻ

ADVERTISEMENT
error: Content is protected !!