29.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kechery ശതാബ്ദി തിരുനാളിനും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനും കൊടിയേറി

ശതാബ്ദി തിരുനാളിനും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനും കൊടിയേറി

കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ദേവാലയത്തില്‍ ഇടവക സ്ഥാപനത്തിന്റെയും സ്വര്‍ഗ്ഗാരോപണത്തിന്റെയും തിരുനാള്‍ ആഘോഷത്തിന് കൊടിയേറി. ശതാബ്ദി തിരുനാളിനും മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനും തുടക്കം കുറിച്ച് കൊടിയേറ്റം നടന്നു. രാവിലെ ദേവാലയത്തില്‍ നടന്ന കൊടിയേറ്റത്തിന് വികാരി ഫാ. ജോര്‍ജ്ജ് ചെറുവത്തൂര്‍ കാര്‍മ്മികത്വം വഹിച്ചു. ശതാബ്ദി വര്‍ഷത്തില്‍ നടക്കുന്ന തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ റാഫേല്‍ തട്ടില്‍, അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വികാരി ജനറാള്‍മാര്‍, ഇടവകയിലെ മുന്‍ വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ADVERTISEMENT
error: Content is protected !!