25.7 C
Kunnamkulam
Friday, July 31, 2026
Home Bureaus Thrithala ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്

ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ വിജീഷ് കുട്ടനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏഴ് വോട്ടുകള്‍ എല്‍ഡിഎഫിനും ഏഴ് വോട്ടുകള്‍ യുഡിഎഫിനും ലഭിച്ചു. ഇതോടെ നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എഴാം വാര്‍ഡ് മെമ്പര്‍ പിവി രജീഷും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രണ്ടാം വാര്‍ഡ് മെമ്പര്‍ വിജേഷ് കുട്ടനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എവി സന്ധ്യ പ്രസിഡണ്ട് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവച്ചതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വഴിതെളിച്ചത്.

ADVERTISEMENT
error: Content is protected !!