24.3 C
Kunnamkulam
Friday, August 7, 2026
Home Bureaus Kunnamkulam എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു

285

കുന്നംകുളം നഗരസഭയിലെ ആരോഗ്യകാര്യ – പരിസ്ഥിതി പരിപാലന വിഭാഗം എന്‍ഫോഴ്‌സ്‌മെന്റ് ഹെല്‍ത്ത് സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി പരിശോധന നടത്തി. കുന്നംകുളം – തൃശൂര്‍ റോഡില്‍ കാക്കശ്ശേരി സൂക്കില്‍ പ്രവര്‍ത്തിനക്കുന്ന എലൈറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായി വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ബ്രഡ്, ഫ്രോസണ്‍ മീറ്റ്, ഐസ്‌ക്രീം, പഫ്‌സ്, പേസ്ട്രി, സോഫ്റ്റ് ഡ്രിങ്ക്‌സ്, ചീസ്, യോഗര്‍ട്ട് , കാലാവധി കഴിയാത്തതും എന്നാല്‍ ഫംഗസ് ബാധിച്ചിട്ടുള്ളതുമായ മറ്റ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഫ്രീസറിലും റാക്കുകളിലുമായി സൂക്ഷിച്ചിരുന്നത് എന്നിവ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ നടപടിയുടെ ഭാഗമായി നിയമാനുസൃതം പിഴ ഈടാക്കുന്നതിന് കടയുടമയ്ക്ക് നോട്ടീസ് നല്‍കി. ക്ലീന്‍ സിറ്റി മാനേജര്‍ എ.വി.അജിത്തിന്റെ നേതൃത്വത്തില്‍ സുനില്‍ എം, സീനിയര്‍ പബ്ലിക് ഹെല്ത്ത് ഇന്‌സ്‌പെക്ടറും പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍രായ കെ.എസ്. പ്രവീണ്‍, സജിനി വി.സാമുവല്‍, ജൂലി ജെന്‍സണ്‍ എന്നിവരുള്‍പ്പെട്ട സ്‌ക്വാഡ് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!