25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Guruvayur ഗുരുവായൂര്‍ കേശവന്റെ ദീപ്ത സ്മരണക്ക് പ്രണാമം അര്‍പ്പിച്ചു

ഗുരുവായൂര്‍ കേശവന്റെ ദീപ്ത സ്മരണക്ക് പ്രണാമം അര്‍പ്പിച്ചു

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ ദീപ്ത സ്മരണക്ക് മുന്നില്‍ ആനതറവാട്ടിലെ പിന്‍തലമുറക്കാരും ആരാധകരും പ്രണാമം അര്‍പ്പിച്ചു. ഗജപൂജയ്ക്ക് ശേഷം രാവിലെ ഏഴു മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്നാണ് ഗജഘോഷയാത്ര ആരംഭിച്ചത്. കൊമ്പന്‍ ബല്‍റാം ഗുരുവായൂരപ്പന്റെയും ഇന്ദ്രസെന്‍ കേശവന്റെയും രവികൃഷ്ണന്‍ മഹാലക്ഷ്മിയുടെയും ഛായാചിത്രങ്ങള്‍ വഹിച്ച് മുന്‍ നിരയില്‍ അണിനിരന്നു. നാഗസ്വരത്തിന്റെ അകമ്പടിയോടെ അഞ്ച് ആനകള്‍ പങ്കെടുത്ത ഘോഷയാത്ര റെയില്‍വേ മേല്‍പ്പാലം വഴി പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി വണങ്ങി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ കേശവപ്രതിമയില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളും ഭക്തരും പുഷ്പാര്‍ച്ചന നടത്തി. ഗുരുവായൂര്‍ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണന്‍, ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. ജി. അജയ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി.

ADVERTISEMENT
error: Content is protected !!