28.9 C
Kunnamkulam
Sunday, September 20, 2026
Home Bureaus Erumapetty കാഞ്ഞിരക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

കാഞ്ഞിരക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു

200

വടക്കാഞ്ചേരി കാഞ്ഞിരക്കോട് തോട്ടുപാലം റേഷന്‍ കടക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ മങ്ങാട് തോട്ടുപാലം സ്വദേശികളായ ശരത്ത് (24), അനീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. വടക്കാഞ്ചേരി ഭാഗത്തുനിന്നും കുന്നംകുളത്തേക്ക് സഞ്ചരിക്കുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും എതിര്‍വശത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്ത്,അനീഷ് എന്നിവരെ നാട്ടുകാര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!