എച്ച്.ഐ.വി പ്രതിരോധത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളിലെ എന്‍ എസ് എസ് യൂണിറ്റ് സ്കൂള്‍ മുതല്‍ ജറുസലേം ജംഗ്ഷന് വരെ റാലി സംഘടിപ്പിച്ചു. എച്ച് ഐ വി ബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും പിന്തുണയുടെയും ആഗോള പ്രതീകമായ ചുവന്ന റിബണ്‍ സ്കൂളിലെ അധ്യാപകര്‍ക്ക് നല്കികൊണ്ടും എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജനീര്‍ലാല്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സ് കൊള്ളന്നൂര്‍ , അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



