കീഴൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തില്‍ മോഷണം; വിഗ്രഹം കവര്‍ന്നു

കീഴൂര്‍ കാര്‍ത്ത്യായനി ദേവി ക്ഷേത്രത്തിലെ കമ്മറ്റി ഓഫീസില്‍ മോഷണം. മോഷ്ടാവ് കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ഓടിന്റെ ദേവി വിഗ്രഹം കവര്‍ന്നു. ശനിയാഴ്ച്ച അര്‍ധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഞായറാഴ്ച്ച പുലര്‍ച്ചെ 5 മണിയോടെ ക്ഷേത്രത്തിലെ മാനേജര്‍ ചന്ദ്രന്‍ ക്ഷേത്ര കമ്മിറ്റി ഓഫീസ് തുറന്നപ്പോഴാണ് മോഷണം  വിവരം അറിയുന്നത്. രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച നിലയിലാണ്. ക്ഷേത്ര കമ്മിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ദേവി വിഗ്രഹമാണ് കവര്‍ന്നത്. പൂരം കഴിഞ്ഞതിനാല്‍ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു, ഇതിനാല്‍  പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റി ഭാരവാഹികള്‍ വിവരമറിച്ചതിനെത്തുടര്‍ന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മേഖലയിലെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT