24.9 C
Kunnamkulam
Sunday, July 26, 2026
Home Bureaus Kunnamkulam ആല്‍ത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

ആല്‍ത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

പെരുമ്പിലാവ് ആല്‍ത്തറ ഇരട്ടക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം.
ശ്രീകോവിലിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് വിഗ്രഹത്തില്‍ ചാര്‍ത്തുന്ന വെള്ളി ഗോളക കവര്‍ന്നു. ഭണ്ഡാരങ്ങളും തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. ക്ഷേത്രം മേല്‍ശാന്തി ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്ര ഭരണ സമിതി നല്‍കിയ പരാതിയില്‍ കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!