30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു

51

ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സമഗ്ര ശിക്ഷ കേരള ബി ആര്‍ സി മുല്ലശ്ശേരിയുടെ നേതൃത്വത്തില്‍ മുല്ലശ്ശേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മേജര്‍ പി.ജെ. സ്‌റ്റൈജു ഉദ്ഘാടനം ചെയ്തു. ബി.പി.സി.-പി. എസ്. സംഗീത അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ പൗളിന്‍ ഭിന്നശ്ശേഷിദിന സന്ദേശം നല്കി. സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ജാസ്മിന്‍ താവു, ലീന, ജോസ്‌ന. സെലിന്‍ , സ്‌റ്റൈഫി, ജിംസി എന്നിവര്‍ അനുബന്ധ പ്രഭാഷണം നടത്തി.

മുല്ലശ്ശേരി ബി.ആര്‍സിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ രക്ഷിതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു. സെമിനാറിന് ശേഷം ഭിന്നശേഷി സൗഹൃദ സമൂഹം സൃഷ്ടിക്കാന്‍ പരിശ്രമിക്കുമെന്ന പ്രതിജ്ഞയും ഉണ്ടായിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ ശാക്തീകരണം. കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കേന്നതിന്റെ ആവശ്യകത കുട്ടികളെ സ്വയം പര്യാപ്തരാക്കാന്‍ പരീശിലിപ്പിക്കുക എന്നി ലക്ഷ്യങ്ങളാണ് സെമിനാറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ബി പി സി സംഗിത പി.എസ് പറഞ്ഞു.

ADVERTISEMENT
error: Content is protected !!