യു.ഡി എഫ്‌ വേലൂര്‍ പഞ്ചായത്ത് പൊതുയോഗം ഉദ്ഘാടനം നടത്തി

പുലിയന്നൂരില്‍ നടന്ന യു.ഡി എഫ്‌ വേലൂര്‍ പഞ്ചായത്ത് പൊതുയോഗം മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ഫ്രെഡി ജോണ്‍ അധ്യക്ഷയി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി ലീലാ രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ആന്റോ പോള്‍,പി.പി യേശുദാസ്, മഞ്ജുഷ ടീച്ചര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ അഡ്വ.പി.കെ. ശ്യാംകുമാര്‍ അഡ്വ.മുഹമ്മദ് ഷഫീഖ് സംസാരിച്ചു.പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വി.എം.സുധീരന്‍ ഹാരാര്‍പ്പണം നടത്തി.

 

ADVERTISEMENT