29 C
Kunnamkulam
Friday, July 31, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പുന്നയൂര്‍ക്കുളം ആല്‍ത്തറ കിട്ടപ്പടിക്ക് തെക്കുഭാഗം വീടിനോട് ചേര്‍ന്ന ഷെഡ്ഡില്‍ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ പൊറ്റയില്‍ വാസുമകന്‍ സുനില്‍കുമാര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ദുര്‍ഗന്ധം വമിക്കുന്നതിന് തുടര്‍ന്ന് നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം പുറംലോകം അറിയുന്നത്. വടക്കേക്കാട് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുള്ളതായി കരുതുന്നു.

 

ADVERTISEMENT
error: Content is protected !!