24.9 C
Kunnamkulam
Friday, August 7, 2026
Home Bureaus Perumpilavu സുവിശേഷ മഹായോഗത്തിന് സമാപനമായി

സുവിശേഷ മഹായോഗത്തിന് സമാപനമായി

36

മൂന്നു ദിവസങ്ങളിലായി നടന്നു വന്നിരുന്ന മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ മുപ്പത്തിയെട്ടാം സുവിശേഷ മഹായോഗം സമാപിച്ചു. സമാപന ദിവസമായ ഞായറാഴ്ച്ച വൈകിട്ട് സഭാ പരമാദ്ധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സന്ധ്യാ നമസ്‌കാരത്തിനുശേഷം സഭാ ഗായക സംഘത്തിന്റെ ഗാനശുശ്രൂഷയോടെ ആരംഭിച്ച യോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ റവറന്റ് ഫാദര്‍ നോബിന്‍ ഫിലിപ്പ് വചന പ്രഘോഷണം നടത്തി.

തുടര്‍ന്ന് മെത്രാപ്പോലീത്ത സമാന സന്ദേശം നല്‍കി. വിവിധ ദിവസങ്ങളിലായി വൈദീക ശ്രേഷ്ടരുടെ വചന പ്രഘോഷം, ഗാന ശുശ്രൂഷ, വൈദീക കുടുംബ സംഗമം, വനിതാ സമാജം ക്യാമ്പ്, മദ്ബഹ ശുശ്രൂഷ സംഘത്തിന്റെയും ഗായക സംഘത്തിന്റേയും ക്യാമ്പുകള്‍ എന്നിവ ഉണ്ടായിരുന്നു. പാരീഷ് ഹാളില്‍ നടന്ന മെത്രാപോലീത്തയുടെ അദ്ധക്ഷതയില്‍ നടന്ന സമാപനയോഗത്തില്‍ ഇടവക വികാരി ഫാദര്‍ അഫ്രേം അന്തിക്കാട്, വൈദികരായ പ്രിന്‍സ് ഐ കോലാടി , തോമസ് കുരിയന്‍, ബെന്യാമിന്‍ ചിറ്റിലപ്പിള്ളി. സ്റ്റെഫാനോ പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!