കൂറ്റനാട് ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറി; ഏഴു പേര്‍ക്ക് പരിക്ക്

കൂറ്റനാട് ചാലിശ്ശേരി റോഡില്‍ വലിയ പള്ളിക്കു സമീപം ബസ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ ഏഴു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന യാത്രാ ബസ് അതേ ദിശയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയുള്ള ഓട്ടോ യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍പെട്ടവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.