26.3 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk അഭയ ഭവനില്‍ ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

അഭയ ഭവനില്‍ ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകള്‍

152

സ്‌നേഹത്തിന്റെയും കരുതലിന്റെയും സന്ദേശവുമായി, പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അഭയ ഭവനില്‍ എത്തി. ക്രിസ്തുമസ് സമ്മാനപ്പൊതികളുമായി എത്തിയ സാന്താക്ലോസിനെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരും കോട്ടപ്പടി അഭയ ഭവന്‍ ഡയറക്ടറും അന്തേവാസികളും ചേര്‍ന്ന് സ്വീകരിച്ചു. കേക്ക് മുറിച്ചും കരോള്‍ ഗാനങ്ങള്‍ ആലപിച്ചും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചും വിദ്യാര്‍ത്ഥികളും അന്തേവാസികളും ആഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളും കൈമാറി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോണ്‍ ഐസക് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. അഭയഭവന്‍ ഡയറക്ടര്‍ ഫാദര്‍ ഷിജു കാട്ടില്‍, സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ജീബ്ലസ് ജോര്‍ജ് എന്നിവര്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ ഫെമി വര്‍ഗീസ്, നിസ വര്‍ഗീസ്, കെ ടി സിസ്സി, പോള്‍ ഡേവീഡ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!