25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വെള്ളാറ്റഞ്ഞൂര്‍ ചെറുപുഷ്പാലയത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി

വെള്ളാറ്റഞ്ഞൂര്‍ ചെറുപുഷ്പാലയത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി

വെള്ളാറ്റഞ്ഞൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വെള്ളാറ്റഞ്ഞൂര്‍ ചെറുപുഷ്പാലയത്തില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. ഹെല്‍ത്ത് സെന്റര്‍ ഇന്‍ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സി.എം ശ്രുതി, സൗഹൃദ കൂട്ടായ്മ പ്രസിഡണ്ട് ശങ്കരന്‍കുട്ടി, എം.എഫ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു. അമല ആശുപത്രി – ആര്‍.എച്ച്.ടി.സി വെള്ളാറ്റഞ്ഞൂരിന്റെ കീഴിലാണ് കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ആഴ്ച്ച തോറുമുള്ള കൂടിച്ചേരലും, കലോത്സവങ്ങളും വിനോദയാത്രയും, വായിക്കുവാനായി അക്ഷരക്കൂട്ട് ഗ്രന്ഥശാലയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. പ്രദേശത്തെ 42 മുതിര്‍ന്നവരാണ് കൂട്ടായ്മയിലുള്ളത്.

ADVERTISEMENT
error: Content is protected !!