25.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 

19 വാര്‍ഡുകളില്‍ 10 എല്‍.ഡി.എഫും,8 യു.ഡി.എഫും, ഒരു സ്വതന്ത്രനുമാണ് വിജയിച്ചത്. എല്‍.ഡി.എഫ്,യു.ഡി.എഫ് അംഗങ്ങള്‍ നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കുമൊപ്പം പ്രകടനമായാണ് സത്യ പ്രതിജ്ഞ ചടങ്ങിന് പഞ്ചായത്തിലെത്തിയത്.പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം കൊടുമ്പില്‍ മുരളിയാണ് ആദ്യ സത്യ പ്രതിജ്ഞ ചൊല്ലിയത്.റിട്ടേണിംഗ് ഓഫീസര്‍ അര്‍ച്ചന വിശ്വനാഥ് കൊടുമ്പില്‍ മുരളിക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് കൊടുമ്പില്‍ മുരളി സത്യവാചകം ചൊല്ലി കൊടുത്തു. മുന്‍ ഭരണ സമിതികളിലെ അംഗങ്ങളായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ബിന്ദു ഗിരീഷ്, മെമ്പറായിരുന്ന റിജി ജോര്‍ജ്, 2015 കാലഘട്ടത്തിലെ പ്രസിഡന്റായിരുന്ന മീന ശലമോന്‍, വൈസ് പ്രസിഡന്റായിരുന്ന കക്കാട്ട് ഗോവിന്ദന്‍കുട്ടി, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന എന്‍.കെ. കബീര്‍ എന്നിവരും ഈ ഭരണ സമിതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ADVERTISEMENT
error: Content is protected !!