കടങ്ങോട് പഞ്ചായത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

 

മുന്നണികള്‍ പ്രകടനമായാണ് ചടങ്ങിനെത്തിയത്.പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന അംഗം വിഷയകുമാറാണ് ആദ്യം സത്യ പ്രതിജ്ഞ ചെയ്തത്. വരണാധികാരി തലപ്പിള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിബു സത്യ വാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് മറ്റ് അംഗങ്ങള്‍ക്ക് വിഷയകുമാര്‍ സത്യ വാചകം ചൊല്ലി കൊടുത്തു. 21 വാര്‍ഡുകളില്‍ 11 എല്‍.ഡി.എഫും,9 യു.ഡി.എഫും, ഒരു ബി.ജെ.പിയുമാണ്. വാര്‍ഡ് 1 ഷീജ മണി,3 ആമിന സുലൈമാന്‍,3 യു.വി.ഗിരീഷ്,4 സരിത ബാബു, 5 അനില ജോസഫ്,6 തോമ്,7 പ്രമീള മണികണ്ഠന്‍,8 പി എസ് രാധിക,9 വിഷയകുമാര്‍, 10 പി.യു.പ്രകാശ്, 11 പി.എ അശോകന്‍, 12 ബാഹ്യാദ്രി, 13 കുമാരി,14 ഗീത രാജന്‍, 15 പി എ ഉണ്ണി കൃഷ്ണന്‍, 16 മിനി അനില്‍കുമാര്‍, 17 അഡ്വ. കെ.എം. നൗഷാദ്, 18 ശങ്കരനാരായണന്‍, 19 അബ്ദുള്‍ റഹീം, 20സൈബുന്നിസ ഷറഫു, 21 സുഗിജ സുമേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍.

ADVERTISEMENT