25 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty ‘വായന വിചാരം സംവാദം’ ; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

‘വായന വിചാരം സംവാദം’ ; പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

ഇടം സാംസ്‌കാരികവേദി ‘വായന വിചാരം സംവാദം’ എന്ന പേരില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. മിനി ജോര്‍ജിന്റെ ചെറുകഥാ സമാഹാരം ‘ വയലരുകിലെ വീട് ‘ ശശികുമാര്‍ എരുമപ്പെട്ടിയുടെ കവിതാ സമാഹാരം ‘ വെയില്‍ ഗന്ധങ്ങള്‍ ‘ എന്നീ രണ്ട് പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു. മരത്തംകോട് എം.പി.എം യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സാഹിത്യകാരന്‍ രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, യുവ കവയത്രി പ്രബിത പ്രകാശ് എന്നിവര്‍ വിഷയാവതരണം നടത്തി. ജിനില്‍ മലയില്‍ അധ്യക്ഷത വഹിച്ചു. സോന നാരായണന്‍, എന്‍.വി.ആന്റണി മാസ്റ്റര്‍, ചിത്രകാരന്‍ പി.കെ സദാനന്ദന്‍, എന്‍.കെ.അക്ബറലി, പ്രീതി രാജേഷ് എന്നിവര്‍ സംസാരിച്ചു. എഴുത്തുകാര്‍ക്കുള്ള ഇടത്തിന്റെ സ്‌നേഹോപഹാരം പഞ്ചായത്ത് മെമ്പര്‍ പി.എന്‍.വിഷയ് കുമാര്‍ നല്‍കി. ഇടം പ്രസിഡന്റ് ഇ.കെ.മിനി, സെക്രട്ടറി ഷൗക്കത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!