168 മത് എടക്കഴിയൂര്‍ ചന്ദനക്കുടം കൊടികുത്ത് നേര്‍ച്ചയോടനുബന്ധിച്ച് വടക്കുഭാഗം കമ്മറ്റിയുടെ ബുക്ക് ലെറ്റ് പ്രകാശനം നടന്നു. ചാവക്കാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബാസിത്തില്‍ നിന്ന് തെക്കുഭാഗം പ്രസിഡന്റ് ഫഹദ് തങ്ങള്‍ ഏറ്റുവാങ്ങി പ്രകാശനം നടത്തി. കമ്മിറ്റി പ്രസിഡന്റ് ഇല്യാസ് കല്ലൂരയില്‍ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം സാബിര്‍ അഹ്‌സനി കാമില്‍ സഖാഫി നിര്‍വഹിച്ചു. നേര്‍ച്ച കമ്മറ്റി സെക്രട്ടറി ശാക്കിര്‍ അയ്യത്തയില്‍, യഹിയ തങ്ങള്‍, ബഷീര്‍ തങ്ങള്‍, ഹസീബ് തങ്ങള്‍, ഇസ്മയില്‍ അയ്യത്തയില്‍ എന്നിവര്‍ സംസാരിച്ചു.



