31.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Perumpilavu കെ ജയശങ്കര്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റാകും

കെ ജയശങ്കര്‍ കാട്ടകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റാകും

148

നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് ഭരിക്കാന്‍ പോകുന്ന കാട്ടകാമ്പാലില്‍ മുന്‍ കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്‌റും മുന്‍ ജില്ലാ പഞ്ചായത്തംഗവും തീപ്പൊരി പ്രാസംഗികനുമായ കെ ജയശങ്കറിനെ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി തീരുമാനിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ഒ അബ്ദുറഹ്‌മാന്‍ കുട്ടി പാര്‍ട്ടി നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം.

കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് സി ബി രാജീവ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ഡിസിസി സെക്രട്ടറി ടി എസ് അജിത് എന്നിവരും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സന്നിഹിതരായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം എം അലി ചടങ്ങിന് നേതൃത്വം നല്‍കി. എം എസ് മണികണ്ഠന്‍, എം എ അബ്ദുള്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.

വൈസ് പ്രസിഡണ്ട് ആയി ജെറുസലേം വാര്‍ഡില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മിനി ടീച്ചറെയും പാര്‍ട്ടി തീരുമാനിച്ചു. പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെ തീരുമാനത്തിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഗീകാരവും നല്‍കി. 27 നാണ് പ്രസിഡന്റ് – വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്.

ADVERTISEMENT
error: Content is protected !!