ചാവക്കാട് നഗരസഭ ചെയര്‍മാനായി എ എച്ച് അക്ബറിനെ തിരഞ്ഞെടുത്തു

ചാവക്കാട് നഗരസഭ ചെയര്‍മാനായി എ എച്ച് അക്ബറിനെ തിരഞ്ഞെടുത്തു. 21 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചെയര്‍മാനെ തിരഞ്ഞെടുത്തത്. എസ് ഷീബ വരണാധികാരിയായി. 16-ാം വാര്‍ഡില്‍ നിന്നുള്ള എല്‍ഡി എഫ് ചെയര്‍ പേഴ്‌സന്‍ സ്ഥാനാര്‍ഥി എ എച്ച് അക്ബറിനെ 25-ാം വാര്‍ഡില്‍ നിന്നുള്ള ഷീജ പ്രശാന്ത് നിര്‍ദ്ദേശിച്ചു നാലാം വാര്‍ഡില്‍ നിന്നുള്ള സഫൂറ ബക്കര്‍ പിന്താങ്ങി. യൂഡിഎഫ് ചെയര്‍ പേഴ്‌സന്‍ സ്ഥാനാര്‍ഥിയായി വാര്‍ഡ് 32 ലെ സി ഗോപപ്രതാപനെ 12-ാം വാര്‍ഡില്‍ നിന്നുള്ള ജോയ്സി ടീച്ചര്‍ നിര്‍ദ്ദേശിച്ചു. 14-ാം വാര്‍ഡില്‍ നിന്നുള്ള മുഹമ്മദ് ആസിഫ് പിന്താങ്ങി. ഗോപപ്രതാപന് 12 വോട്ടാണ് ലഭിച്ചത്. നഗരസഭയില്‍ 33 അംഗങ്ങളില്‍ എല്‍ഡിഎഫ് 21 യൂഡിഎഫിന് 12 അംഗങ്ങളാണ് ഉള്ളത്.

 

 

ADVERTISEMENT