അകലാട് യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി

അകലാട് യുവാവിനെ വീടുകയറി ആക്രമിച്ചതായി പരാതി. സിദുഖുല്‍ ഇസ്ലാം മദ്രസ റോഡില്‍ കാര്യാടത്ത് ഗഫൂര്‍ മകന്‍ 23 വയസുള്ള അര്‍ഷനാണ് മര്‍ദനമേറ്റത്. വഴിയിലൂടെ അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവുമായാണ് തര്‍ക്കവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടായത്. മാതാവിന്റേയും, സഹോദരിയുടെയും മുന്നിലിട്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ധനത്തില്‍ പരിക്കു പറ്റിയ അര്‍ഷനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേകാട് പോലീസില്‍ പരാതി നല്‍കി.