നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിനോടനുബന്ധിച്ച് വൈദ്യസംഗമവും ധന്വന്തരി പുരസ്‌കാര സമപ്പണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ധന്വന്തരി പുരസ്‌കാരം നേടിയ അഷ്ടവൈദ്യന്‍ ഇ.ടി നീലകണ്ഠന്‍ മൂസിനെ പൊന്നാട അണിയിച്ച് ഉപഹാര സമര്‍പ്പണം നടത്തി. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ്, വാര്‍ഡ് മെമ്പര്‍ ഷാജി വര്‍ഗീസ്,കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എസ്.ആര്‍ ഉദയകുമാര്‍ ,
തിരുവില്വാമല ഗ്രൂപ് അസി.കമ്മീഷ്ണര്‍ കെ.എന്‍ ദീപേഷ്, ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.കെ.പി അജയന്‍, നെല്ലുവായ് ദേവസ്വം ഓഫീസര്‍ ജി.ശ്രീരാജ്, നെല്ലുവായ് ധന്വന്തരി ആശുപത്രി ചെയര്‍മാന്‍ പി.സി അബാല്‍ മണി, ഉപദേശക സമിതി പ്രസിഡന്റ് അഡ്വ.ബിനു ചന്ദ്രന്‍, അഷ്ടവൈദ്യന്‍ ആലത്തൂര്‍ നാരായണന്‍ നമ്പി, പി.ബി ബിജു, സി.എസ് ബൈജു, ഡോ.കെ.പി അരുണ്‍ കൈമള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ആവണങ്ങാട്ടില്‍ കളരി സംഘത്തിന്റെ സന്താന ഗോപാലം കഥകളി അരങ്ങേറി. ഡിസമ്പര്‍ 30 നാണ് സ്വര്‍ഗ വാതില്‍ ഏകാദശി ആഘോഷിക്കുന്നത്.



