25 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നടത്തി

രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നടത്തി

71

വടക്കേക്കാട് പൂക്കോട് ചാരിറ്റബിള്‍ സൊസൈറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷനും കൊച്ചി ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നടത്തി. സൊസൈറ്റി പ്രസിഡണ്ട് അഡ്വക്കേറ്റ് പി.ബി രാജീവിന്റെ അധ്യക്ഷതയില്‍ നടന്ന ക്യാമ്പ് രാധാകൃഷ്ണ ഗ്രൂപ്പ് ചെയര്‍മാന്‍ പി.എസ് പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. തൊഴിയൂര്‍ ലൈഫ് കെയര്‍ പ്രസിഡണ്ട് ആലിക്കുട്ടി വലിയകത്ത്, ഗുരുവായൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ ഷനോജ്, കൗണ്‍സിലര്‍മാരായ സുഹറ ഹംസമോന്‍, ജിഷ്മ സുജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അശോകന്‍ കുളങ്ങര സ്വാഗതവും ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!