മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുന്നതിലേക്ക് നാളികേര ചലഞ്ച് നടത്തി ഫണ്ട് സമാഹരിക്കുകയാണ് കേരള കര്‍ഷക സംഘം പുന്നയൂര്‍ക്കുളം വെസ്റ്റ് മേഖല കമ്മിറ്റി. മന്ദലാംകുന്ന് കിണര്‍ യൂണിറ്റില്‍ നിന്ന് ആരംഭിച്ച ചലഞ്ച് വിവിധ യൂണിറ്റുകളില്‍ നിന്ന് നാളികേരം സംഭരിച്ച് പനന്തറയില്‍ സമാപിച്ചു. മന്ദലാംകുന്ന് കിണര്‍ യൂണിറ്റില്‍ നടന്ന നാളികേര ചലഞ്ചിന്റെ ഉദ്ഘാടനം കര്‍ഷക സംഘം ചാവക്കാട് ഏരിയ വൈസ് പ്രസിഡന്റ് എ ഡി ധനീപ് നിര്‍വ്വഹിച്ചു. പ്രസിഡന്റ് ചന്ദ്രന്‍ തട്ടകത്ത് അദ്ധ്യക്ഷത വഹിച്ചു.
ADVERTISEMENT