26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Chavakkad ഒരുമനയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു

ഒരുമനയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു

വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുമനയൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു. പഞ്ചായത്തിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച ലക്ഷങ്ങള്‍ ലാപ്‌സാക്കിയ ഭരണസമിതി രാജിവെക്കുക, വെള്ളക്കെട്ട് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം സംഘടിപ്പിച്ചത്. ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് അരവിന്ദന്‍ പല്ലത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹംസ കാട്ടത്തറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ചാക്കോ, നസീര്‍ മൂപ്പില്‍, ആരിഫ ജുഫൈര്‍, നഷ്‌റ മുഹമ്മദ് എന്നിവരാണ് ഉപവാസം നടത്തുന്നത്. ആര്‍.എസ്. ഷക്കീര്‍, നിയാസ് അഹമ്മദ്, വി.പി അലി, ഷാഹിദ്, ഹംസ കുട്ടി ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!