കുണ്ടന്നൂര്‍ മാവിന്‍ ചുവട് പരിസരത്ത് കടന്നല്‍ ആക്രമണം. കാല്‍നടയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും, കടന്നല്‍ കുത്തേറ്റവരെ രക്ഷിക്കാനെത്തിയവര്‍ക്കും കടന്നല്‍ കുേേത്തറ്റു. ചിരിയങ്കണ്ടത്ത് എല്‍സി, ലോട്ടറി വില്‍പന തൊഴിലാളി പുല്‍ക്കൂട്ടില്‍ ഷീബ എന്നിവര്‍ക്കും ഇവരെ കടന്നല്‍ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാനെത്തിയ മേക്കാട്ടുകുളം ദേവസി, മകന്‍ ഡോണ്‍, വീട് നിര്‍മ്മാണ തൊഴിലാളിയായ എരുമപ്പെട്ടി സ്വദേശി പ്രസാദ് എന്നിവര്‍ക്കുമാണ് കടന്നല്‍ കുത്തേറ്റത്. ഇന്ന് രാവിലെ 9.30 യോടെയായിരുന്നു സംഭവം. ആദ്യം എല്‍സിക്കും അതുവഴി നടന്നു പോകുകയായിരുന്ന ലോട്ടറി വില്‍പന തൊഴിലാളി ഷീബയ്ക്കും കുത്തേറ്റു. തുടര്‍ന്ന് ഇവരെ രക്ഷിക്കാനെത്തിയ ദേവസിയ്ക്കും മകന്‍ ഡോണിനും, പ്രസാദിനും കുത്തേല്‍ക്കുകയായിരുന്നു.അതു വഴി കടന്നു പോയ വഴിയാത്രക്കാര്‍ക്കും കുത്തേറ്റിട്ടുണ്ട്.



