പാലിയേറ്റീവ് ദിനം ആചരിച്ചു

പുന്നയൂര്‍ക്കുളം കൂട്ടായ്മ പാലിയേറ്റീവും അന്‍സാര്‍ കോളേജും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. അന്‍സാര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പ്രിന്‍സിപ്പാള്‍ ജംഷീന ആമുഖ പ്രഭാഷണം നടത്തി. കൂട്ടായ്മ പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ നദീറ സലീം, ജലീല്‍ ചന്ദനത്ത്, കെ.വി.മുഹമ്മദ് ഹാജി, ദിവാകരന്‍ പനന്തറ എന്നിവര്‍ പറഞ്ഞു. ഐ.എ.പി.സി. ലീഡര്‍ രാമകൃഷ്ണന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലികൊടുത്തു.

ADVERTISEMENT