ഉണ്ണിരാജ സ്മൃതി പുരസ്‌കാരം രാജാജി മാത്യു തോമസിന് സമര്‍പ്പിക്കും

മാര്‍ക്‌സിയന്‍ സൈദ്ധാന്തികനും കേരളത്തിലെ സി.പി.ഐ സ്ഥാപക നേതാവുമായ സി. ഉണ്ണിരാജയുടെ നാമധേയത്തില്‍ സിപിഐ കുന്നംകുളം മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ഉണ്ണിരാജ സ്മൃതി പുരസ്‌കാരം രാജാജി മാത്യു തോമസിന് സമര്‍പ്പിക്കും. ജനയുഗം പത്രത്തിന്റെ എഡിറ്ററും എഴുത്തുകാരനും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ രാജാജി മാത്യു തോമസിനെ അര നൂറ്റാണ്ടിലേറെയായി മാര്‍ക്‌സിയന്‍ ആശയ രാഷ്ട്രീയ പ്രചാരണ രംഗത്ത് നല്‍കിയ സംഭാവനകള്‍ കണക്കെടുത്താണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ADVERTISEMENT