സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) പുന്നയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. എടക്കഴിയൂര്‍ സി.എച്ച് സൗദത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ നസീര്‍ ഉദ്ഘാടനം ചെയ്തു. മത്സ്യ തൊഴിലാളി ഫെഡറേഷന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഹംസകുട്ടി മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എ.സ്.ടി.യു സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് ആന്‍ഡ് വിതരണ തൊഴിലാളി യൂണിയന്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി അസീസ് മന്ദലാംകുന്ന്, മുട്ടില്‍ ഖാലിദ്, ജലീല്‍ കാര്യാടത്ത്, ജിന്‍ഷാദ് തേച്ചന്‍, ഉസ്മാന്‍ മൂന്നയിനി എന്നിവര്‍ സംസാരിച്ചു.



