ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പോക്‌സോ കേസ് പ്രതി പിടിയില്‍

ജാമ്യത്തിലിറങ്ങി മുങ്ങി നടന്ന പോക്‌സോ കേസ് പ്രതിയെ എരുമപ്പെട്ടി പോലീസ് പിടികൂടി. കടങ്ങോട് തെക്കുമുറി സ്വദേശി മാനമ്പുള്ളി വീട്ടില്‍ മോഹനന്റെ മകന്‍ ശ്രീജിത്ത് (26) നെയാണ് പിടികൂടിയത്. 2023 ല്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് തടവിലിരിക്കെ കോടതിയില്‍ നിന്നും ജാമ്യം നേടി ഇറങ്ങി മുങ്ങിയതാണ് ശ്രീജിത്ത്. നേപ്പാളിലേക്ക് ഒളിവില്‍ പോയി താമസിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ വയനാട്ടിലെ ഒളിത്താവളത്തില്‍ നിന്നുമാണ് എരുമപ്പെട്ടി പോലീസിന്റെ നേതൃത്വത്തില്‍ പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എ.സി.പി സന്തോഷിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. അനീഷ് കുമാര്‍, സി.പി ഒ മാരായ നൗഷാദ്, സി.പി സജീഷ്, എല്‍ദോ, ശ്രീജിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT