26.3 C
Kunnamkulam
Thursday, September 24, 2026
Home Bureaus Perumpilavu കോക്കൂര്‍ ഗവ: സ്‌കൂള്‍ 1996-97 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

കോക്കൂര്‍ ഗവ: സ്‌കൂള്‍ 1996-97 എസ്എസ്എല്‍സി ബാച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

89

കോക്കൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.എസ്.എല്‍.സി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌കൂള്‍ മുറ്റത്ത് ഒത്തുചേര്‍ന്നു. 1996-97 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് ഓര്‍മ്മകളിലെ സൗഹൃദം കൂട്ടായ്മ സംഘടിപ്പിച്ചത്. സൗഹൃദ സംഗമം ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ഷഹീര്‍ ഉദ്ഘാടനം ചെയ്തു. ചാലിശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റുമായ അക്ബര്‍ ഫൈസല്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനദ്ധ്യാപകന്‍ അനില്‍കുമാര്‍ മുഖ്യാതിഥിയായി. സ്‌കൂള്‍ ടീമിന് കൂട്ടായ്മ നല്‍കിയ ജേഴ്‌സിയുടെ പ്രകാശനവും നടത്തി.

ADVERTISEMENT
error: Content is protected !!