കുന്നംകുളം നഗരസഭയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ ശില്പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന ശില്‍പ്പശാല നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. മാറുന്ന കേരളീയ സമൂഹത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും, പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ശില്പശാല ചര്‍ച്ച ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. രോഗാതുരതയും കേരള സമൂഹവും’, ‘ജീവിത ശൈലി രോഗങ്ങളും’ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.
ആര്‍ദ്രം കോര്‍ഡിനേറ്റര്‍ ഡോ.ശ്രീജിത്ത്, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.കെ.ജി.രാധാകൃഷ്ണന്‍, ഡോ.എം.കെ. ലോഹിതാക്ഷന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പുഷ്പ ജോണ്‍, മിനി മോന്‍സി, ആര്‍ഷ ജിജു, മിഷ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. വി.മനോജ് കുമാര്‍, കെ.രാജന്‍ മാസ്റ്റര്‍, റ്റി.എ.വേലായുധന്‍, കെ.സോമന്‍ മാസ്റ്റര്‍, റ്റി. എ. പ്രേമരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംഘാടക സമിതി കോര്‍ഡിനേറ്റര്‍ കെ. മനോഹരന്‍ സ്വാഗതവും കെ.വി. വിജയന്‍ നന്ദിയും പറഞ്ഞു.



