25.2 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam കുണ്ടനി വേലയ്ക്ക് കൊടിയേറി

കുണ്ടനി വേലയ്ക്ക് കൊടിയേറി

പുന്നയൂര്‍ക്കുളം കുണ്ടനി ദണ്ഡന്‍ സ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് കൊടിയേറി. മേല്‍ശാന്തി പ്രാഭാകരന്‍ ആറ്റുപുറം മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്രം ചെയര്‍മാന്‍ സി കെ ഷണ്മുഖന്‍ കോടിയേറ്റം നിര്‍വഹിച്ചു. രാത്രി 9:30ന് പരൂര്‍ ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന നാട്ടുതാലം ക്ഷേത്രത്തില്‍ സമാപിക്കും. വേല ദിവസമായ 7-ാം തിയതി ശനിയാഴ്ച ഉച്ചക്ക് 3 മുതല്‍ വൈകീട്ട് 7.30 വരെ ഗുരുവായൂര്‍ പൊന്നാനി സംസ്ഥാന പാത ആറ്റുപുറം മുതല്‍ പുന്നൂക്കാവ് വരെ ഗാതഗത നിയന്ത്രണം ഉണ്ടാകും. പ്രസിഡന്റ് കെ എം പ്രകാശന്‍, സെക്രട്ടറി എം ജി സന്തോഷ്, ട്രഷറര്‍ സി വി പ്രസാദ്, തുടങ്ങി രക്ഷാധികാരികള്‍, മാതൃസമിതി അംഗങ്ങള്‍, ക്ഷേത്രം ഭാരവാഹികളും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!