27 C
Kunnamkulam
Monday, July 27, 2026
Home Bureaus Velur വിമുക്തി നാടക യാത്രയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

വിമുക്തി നാടക യാത്രയുടെ ജില്ലാതല ഉദ്ഘാടനം നടത്തി

തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന വിമുക്തി നാടക യാത്രയുടെ ജില്ലാതല ഉദ്ഘാടനം വേലൂര്‍ ഗവ.രാജാ സര്‍ രാമ വര്‍മ ഹയര്‍ സക്കന്ററി സ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.സുധീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് ഷജീനനാസര്‍ അധ്യക്ഷയായിരുന്നു. സമേതം അസിസ്റ്റന്റ് കോഡിനേറ്റര്‍ വി. മനോജ് , കോര്‍ഡിനേറ്റര്‍ പി.ഡി.പ്രകാശ് ബാബു, നാടക പ്രവര്‍ത്തകന്‍ കെ.വി.ഗണേഷ്, ജില്ലാ പിടിഎ സെക്രട്ടറി ജി.ബി.കിരണ്‍, പ്രിന്‍സിപ്പല്‍ എസ്. കവിത തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം.വി. രത്‌നകുമാര്‍ സ്വാഗതവും ലീജി ടീച്ചര്‍ നന്ദിയും പറഞ്ഞു. മൊബൈല്‍ഫോണ്‍ ആസക്തിക്കെതിരെ ബോധവത്കരണ ലഘുലേഖ വിതരണവും ഉണ്ടായി.

 

ADVERTISEMENT
error: Content is protected !!