30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Chavakkad പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

28

 

ചാവക്കാട് എം.ആര്‍.ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായുള്ള 2024-26 സീനിയര്‍ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍ ജനറല്‍ സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി പ്രൊജക്റ്റ് തൃശ്ശൂര്‍ സിറ്റി അസിസ്റ്റന്റ് ഡിസ്ട്രിക്ട് നോഡല്‍ ഓഫീസര്‍ ജ്യോതിസ് തോമസ് കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ പി. യതീന്ദ്രദാസ്, ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ സജിത്ത് മോന്‍, ഹെഡ്മിസ്ട്രസ് എം.സന്ധ്യ, എസ്.പി.സി പ്രൊജക്റ്റ് ഗുരുവായൂര്‍ സബ് ഡിവിഷന്‍ എ.എന്‍.ഒ ശ്രീജി, പി.ടി.എ പ്രസിഡന്റ് സിറാജ്, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, രക്ഷിതാക്കള്‍, കേഡറ്റുകള്‍ എന്നിവര്‍ പങ്കെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍ കെ.ജി അനൂപ്, പി.ആര്‍ അജിത്, ഡി. സുകന്യ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ അഖില്‍ കെ. അരവിന്ദാക്ഷന്‍, പി.എസ് ശ്രുതി, അഞ്ജലി സുബ്രഹ്‌മണ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!