24.9 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Perumpilavu പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് സ്വീകരണം നല്‍കി

പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് സ്വീകരണം നല്‍കി

മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രീയര്‍ക്കീസ് ബാവായുടെ 94-ാം ഓര്‍മ്മപെരുന്നാളിന്റെ ഭാഗമായി വയനാട് മീനങ്ങാടി കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. ഇടവകാംഗം ഫാ. വികാസ് വടക്കന്‍ പ്രാര്‍ത്ഥനയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. ചാലിശ്ശേരി പള്ളി വികാരി ഫാ. അബ്രഹാം യാക്കോബ് പ്രയാണത്തിന് അനുഗമിച്ചു. പള്ളി ട്രസ്റ്റി സോജന്‍ കെ ജെ രഥത്തില്‍ ഹാരമണിയിച്ചു. ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ് കെ, മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!