വിശ്വാസികളായ സകല വാങ്ങി പോയവരുടെയും ഓര്‍മ്മ വലിയ നോമ്പിന് മുമ്പുള്ള ഞായറാഴ്ചയാണ് ആചരിച്ചുവരുന്നത്. ഈ വര്‍ഷം ഫെബ്രുവരി 16നാണ് വലിയ നോമ്പ് ആരംഭിക്കുന്നത്. കുന്നംകുളം പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഫെബ്രുവരി 8ന് സകല വാങ്ങിപ്പോയവരുടെ പൊതുവായ ഓര്‍മ്മ കഴിക്കുന്ന ഞായറാഴ്ച വികാരി ഫാ.സജയ് ജോസും, ശുശ്രുഷകരും, വിശ്വാസികളും ചേര്‍ന്ന് വി.കുര്‍ബാന അര്‍പ്പിച്ചു. സകല വാങ്ങിപ്പോയവരുടെ ഓര്‍മ്മക്കായി പ്രത്യേക പ്രാര്‍ത്ഥനയും, ധുപാര്‍പ്പണവും നടത്തി. വലിയനോമ്പ് ആരംഭിക്കുന്നതിനുമുമ്പ് സകല വാങ്ങിപ്പോയവരേയും ഓര്‍ക്കുവാനായി ഈ ഞായറാഴ്ച വേര്‍തിരിച്ചിരിക്കുന്നു. ജീവനോടിരിക്കുന്നവരും മരണകവാടം വഴി കടന്ന് വാങ്ങിപ്പോയ വരെ അനുഗമിക്കുകയും മഹത്വപ്രത്യക്ഷതയില്‍ ദൈവസന്നിധിയില്‍ അവരെ മുഖാമുഖം കാണുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് സംബന്ധിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ഇത്.



