30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam ഇന്റര്‍ സ്‌കൂള്‍ ഖുര്‍ആന്‍ പാരായണ മത്സരം ഫെബ്രുവരി 11 ന്

ഇന്റര്‍ സ്‌കൂള്‍ ഖുര്‍ആന്‍ പാരായണ മത്സരം ഫെബ്രുവരി 11 ന്

39

വടക്കേക്കാട് ഐ സി എ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇന്റര്‍ സ്‌കൂള്‍ ഖുര്‍ആന്‍ പാരായണ മത്സരം ഫെബ്രുവരി 11ന് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ രണ്ട് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടത്തുക. മൂന്ന് ജില്ലകളില്‍ നിന്നായി 25 ഓളം എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് നൂറോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 12:30 വരെ നടക്കുന്ന മത്സരത്തില്‍ ഓരോ വിദ്യാര്‍ത്ഥിക്കും അഞ്ചു മിനിറ്റ് സമയമാണ് ക്രമീകരിച്ചിട്ടുള്ളത്. ഖുര്‍ആന്‍ പാരായണ ശൈലി, തജ്വീദ് നിയമം എന്നിവയെ അടിസ്തമാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്. 3000/, 2000/, 1000/ എന്നിങ്ങനെ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനവും നല്‍കും.

ADVERTISEMENT
error: Content is protected !!